Advertisment

കോവിഡ് 19: പാലക്കാട് ജില്ലയില്‍ 6696 പേര്‍ നിരീക്ഷണത്തില്‍

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്; കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവില്‍ 6658 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും മൂന്ന് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും നാല് പേർ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6696 പേര്‍ നിരീക്ഷണത്തിലുണ്ട്.

Advertisment

publive-image

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 4022 സാമ്പിളുകളില്‍ ഫലം വന്ന 3614 നെഗറ്റീവും 20 എണ്ണം പോസിറ്റീവുമാണ്. ആകെ 38817 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32121 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7143 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

Advertisment