Advertisment

പാലക്കാട് ജയിലിലെ തടവുകാരുടെകൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

New Update

publive-image

മലമ്പുഴ: ജയിലിലെ തടവുകാരായ 14 പേർ തങ്ങളുടെ അദ്വാനത്തിനു ലഭിച്ചുകൂലി സ്വരൂപിച്ച 12, 500 രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പാലക്കാട് നിയമസഹായ അതോറട്ടി സെക്രട്ടറി കൂടിയായ സബ്ബ് ജഡ്ജ് തൂഷാർ ജില്ല ജയിലിൽ വെച്ച് ഏറ്റുവാങ്ങി.

തടവുകാരുടെ  സൽപ്രവർത്തിയെ അദ്ദേഹം അഭിനന്ദിച്ചു. തുക ജില്ലാ കലക്ടർക്ക് കൈമാറും. ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ., ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, വെൽഫെയർ ഓഫീസർ ധന്യ എന്നിവർ ചടങ്ങിൽപങ്കെടുത്തു.

Advertisment