Advertisment

കാഡചാൽ പണിയിലെ അപാകത: വീട്ടിൽ കയറാൻ കൃഷ്ണനും കുടുംബവും ലോങ്ങ് ജംബ് ചാടുന്നു.

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: അക്കരക്കാട് ഹരിജൻ കോളനിയിലെ മാടത്തും വീട് കൃഷ്ണനും വയോധികരായ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾക്കും റോഡിൽ നിന്ന് വീട്ടിലേക്കും തിരിച്ച് 'റോഡിലേക്കും പോകണമെങ്കിൽ ലോങ്ങ് ജംബ് ചാടേണ്ട ഗതികേടാണ് ഇപ്പോൾ 'ഇതേ അവസ്ഥ തന്നെയാണ് റിട്ടേർസ് വി.ഇ.ഒ.ആയ മായന്റ തൊടിയിലേക്ക് കയറാനും. ഇതേപ്പറ്റി മൗനം പാലിക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന് കോളനിക്കാർ പറയുന്നു.

Advertisment

publive-image

മുപ്പതു വർഷത്തോളമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കാഡാചാൽ പുന:ർ നിർമ്മാണം പാതിവഴിയിൽ നിർത്തിയപ്പോൾ വെട്ടിലായത് അക്കരക്കാട് ഹരിജൻ കോളനിയിലെ ഇരുപതോളം വീട്ടുകാർ. സ്വന്തം വീട്ടിലേക്കും തൊടിയിലേക്കും പ്രവേശിക്കാൻ സ്ലാബിടാത്ത ചാലിനു മുകളിലൂടെ ചാടീക്കടക്കേണ്ട ഗതികേടിലാണ് പലരും.

publive-image

ചാലിന്റെ ഒരറ്റത്തു നിന്നും പണി ആരംഭിക്കുന്നതിനു പകരം മദ്ധ്യഭാഗത്തെ 29 മീറ്റർ ദൂരമാണ് ആഴവും വീതിയും കൂട്ടി സ്ലാബു പോലുമിടാതെ കരാറുകാരൻ പോയതെന്ന് കോളനിക്കാർ പരാതിപ്പെട്ടു. പണി പൂർത്തിയാക്കാത്തതിനാൽ ചാലിൽ വെള്ളം കെട്ടി നിന്ന് കൊതുകു oമറ്റു ഇഴജന്തുക്കളുടേയും ശല്യം രൂക്ഷമാവുകയാണെന്നും അവർ പറഞ്ഞു.95 വയസ്സായ അഛനും 90 വയസ്സായ അമ്മയുമാണ് കഷ്ണന്റെ വീട്ടിലൂള്ളത് അവരെ ആശുപത്രിയിലേക്കോ മറ്റോ കൊണ്ടു പോകണമെങ്കിൽ ഈചാൽ ചാടിക്കടക്കുന്നതെങ്ങിനെയെന്ന് കൃഷ്ണൻ ചോദിക്കുന്നു.

publive-image

ചാലിന്റെ തുടക്കം മുതൽ അവസാനം വരെ നിർമ്മാണ പ്രവർത്തനം നടത്തി സ്ലാബിട്ടാലേ ഉപകാരപ്രദമാകുവെന്ന് പറഞ്ഞെങ്കിലും തങ്ങൾക്ക് ലഭിച്ച കരാർ പണി ഇത്രയേയുള്ളൂവെന്ന് പറഞ്ഞു് കരാറുകാരൻ പണി നിർത്തി പോവുകയാണുണ്ടായതെന്ന് പരിസരവാസികൾ ആരോപിച്ചു

വയോധികരുള്ള വീട്ടിലേക്ക് സ്ലാബു പോലും ഇടാത്തത് വളരെ ഖേദകരവും മനുഷ്യത്ത രഹിതവുമാണെന്നും സഞ്ചാരസ്വാതന്ത്രത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്തതെന്നും ഇതിനെതിരെ കരാറുകാരന്റെ യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയുംപേരിൽ കർശന നടപടിയെടുക്കണമെന്നും കോളനി നിവാസികൾ പറഞ്ഞു. ഇതു സംബന്ധിച്ചു് മുഖ്യമന്ത്രി 'പട്ടിക ജാതി - പട്ടികവർഗ്ഗ വകുപ്പ് മന്ത്രി റവന്യൂ മന്തി, ജില്ലാ കലക്ടർ, റവന്യൂ, ഇറിഗേഷൻ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകുമെന്ന് കോളനിക്കാർ പറഞ്ഞു.

Advertisment