Advertisment

വിശ്വാസ് ഓഫീസിൽ സമ്പർക്കരഹിത അണു നശീകരണ  ഉപകരണം സ്ഥാപിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട് : സിവിൽ സ്റ്റേഷനിലെ വിശ്വാസ് ഓഫീസിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സമ്പർക്കരഹിത അണു നശീകരണ ഉപകരണം സ്ഥാപിച്ചു. എലപ്പുള്ളി നവഭാരത് സിസ്റ്റംസ് ആൻഡ് ഡിവൈസസ് എന്ന സ്ഥാപനമാണ്  അവർ വികസിപ്പിച്ചെടുത്തിയ ഉപകരണങ്ങൾ  കളക്ടറേറ്റിലേക്കും വിശ്വാസ് ഓഫീസിലേക്കും സൗജന്യമായി നൽകിയത്.

ഉപകരണങ്ങൾ  മാനേജിങ് ഡയറക്ടർ എ .വി. രാജപ്പൻ ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ ഡി ബാലമുരളിക്ക്   കൈമാറിയത്. ഈ ഉപകരണത്തിൽ കൈകൊണ്ട് സ്പർശിക്കാതെ പെടലിൽ ചവുട്ടുമ്പോൾ അണുനാശിനി കൈകളിൽ എത്തും.

ഉപകരണത്തിന്റെ ഉദ്ഘടാനം ജില്ലാ ലീഗൽ  സർവീസസ് സെക്രട്ടറി എം തുഷാർ നിർവഹിച്ചു  തദവസരത്തിൽ വിശ്വാസ് സെക്രട്ടറി പി പ്രേംനാഥ്, മാനേജിങ് കമ്മിറ്റി അംഗം സി. ശ്രീകുമാർ, വോളന്റീർ ലേഖ  എന്നിവർ സംബന്ധിച്ചു.

palakkad
Advertisment