Advertisment

പാലക്കാട് നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍ കെ.പ്രിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഏറെ അനശ്ചിതത്വങ്ങള്‍ നടന്ന പാലക്കാട് നഗരസഭയില്‍ 46-ാംവാര്‍ഡ് ബിജെപി കൗണ്‍സിലര്‍ കെ പ്രിയ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

ഉച്ചകഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ഇ. കൃഷ്ണദാസ് വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കുറച്ച് സമയം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. മൂന്നാംവാര്‍ഡ് കൗണ്‍സിലര്‍ വി നടേശന്‍ വോട്ട് ചെയ്തത് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സിപിഎം കൗണ്‍സിലറായ ഉഷ രാമചന്ദ്രനാണ് ചെയ്തിരിക്കുന്നതെന്ന് മുന്‍ നഗരസഭാ ചെയര്‍ പേഴ്‌സണനും 13-ാം വാര്‍ഡ് കൗണ്‍സിലറുമായ പ്രമീള ശശിധരന്‍ നടേശനെ അറിയിച്ചതോടെ ബാലറ്റ് പേപ്പര്‍ ചുരുട്ടി കൈയ്യില്‍ വെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം തുടങ്ങിയതോടെ വരണാധികാരി ശ്രീധരവാര്യര്‍ വോട്ടെടുപ്പ് താല്‍കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ചു. വിവാദമായ ബാലറ്റ് പേപ്പര്‍ തിരിച്ചുനല്‍കിയാലേ തുടര്‍ നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് വരണാധികാരി പറഞ്ഞു. എന്നാല്‍ ബാലറ്റ് പേപ്പര്‍ തിരികെ നല്‍കി ഏല്‍പിച്ചിട്ടുണ്ടെന്നായിരുന്നു ബി ജെ പി കൗണ്‍സിലര്‍മാര്‍ പറഞ്ഞത്. തിരിച്ചേല്‍പ്പിക്കാത്തതിനാല്‍ ആ വോട്ട് അസാധുവാക്കി പ്രഖ്യാപിച്ചതോടെ വീണ്ടും വോട്ടെടുപ്പ് തുടര്‍ന്നത്.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പി ല്‍ 27 വോട്ടുകള്‍ക്ക് കെ പ്രി യ തെരഞ്ഞടുക്കപ്പെട്ടു.കോണ്‍ഗ്രസിലെ ജ്യോതിമണിയും സി പി എമ്മിലെ ഉഷാ രമചന്ദ്രനും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. 24-ാം വാര്‍ഡ് എഫ് ബി ബഷീര്‍ തെരഞ്ഞടുപ്പ് വോട്ടുു ചെയ്യാതെ തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു.

Advertisment