Advertisment

കേന്ദ്ര സർക്കാരിന്റെ പാക്കേജ് തട്ടിപ്പെന്ന് എൻവൈസി

New Update

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പാക്കേജ് നടപടി കോവിഡിന്റെ ബാധയേറ്റ് നിശ്ചലാവസ്ഥയിലേക്ക് നീങ്ങിയ രാജ്യത്തെ തകർച്ചയിൽ നിന്ന് പുറത്തു കടക്കാൻ കഴിയാത്ത വിധം പടുകുഴിയിലേക്ക് നയിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരെന്ന് എൻവൈസി ആരോപിച്ചു.

publive-image

ജനാധിപത്യം ഇല്ലാതാക്കുന്നതിന്റെ തുടക്കമാണ് സർക്കാർ പുറത്തു വിടുന്ന പ്രഖ്യാപനങ്ങളിൽ വ്യക്തമാകുന്നതെന്നും ആരോപിച്ചു. എൻവൈസി ചിറ്റൂർ ബ്ലോക്ക്‌ കമ്മിറ്റി യുടെ നേത്യത്തിൽ ചിറ്റൂർ പോസ്റ്റ്‌ ഓഫീസിൽ മുന്നിൽ ധർണ നടത്തി. എൻവൈസി സംസഥാന പ്രസിഡന്റ്‌ ഷെനിൻ മന്ദിരാട് , സംസ്ഥാന സെക്രട്ടറി ആർ.ബാലസുബ്രഹ്മണ്യൻ, എൻസിപി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജ്യോതി കുമാർ എൻവൈസി ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രദീഷ് ഗോകുലം, എൻവൈസി ബ്ലോക്ക്‌ പ്രസിഡന്റ്‌ അരുൺകുമാർ, ജില്ലാ സെക്രട്ടറി മാരായ അജയ് , സന്തോഷ്‌, രാകേഷ് മോഹൻ എന്നിവർ പങ്കടുത്തു

Advertisment