Advertisment

പാലക്കാട് പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷവും നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു

New Update

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷവും നവീകരിച്ച പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. മാധ്യമ പ്രവർത്തനവും പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനം ഉൾപ്പെടെ വളരെ ഇഴപിരിയാത്ത രണ്ടു മേഖലകളാണ്.

മാധ്യമ പ്രവർത്തകർ പൊതു പ്രവർത്തനത്തിന്റെ ഭാഗമായിട്ടു തന്നെ പ്രവർത്തിക്കുന്നവരാണ്.

Advertisment

publive-image

ജനകീയ പ്രശ്നങ്ങൾ വസ്തു നിഷ്ഠമായി ഭരണാധികാരികൾക്കു മുന്നിലെത്തിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. ആവശ്യമുള്ള കരുതൽ ആവശ്യമായ സമയത്ത് ലഭ്യമാക്കുന്നതും നീതി നിർവഹണമാണ്. കോയമ്പത്തൂർ–കൊച്ചി വ്യാവസായിക ഇടനാഴി യാഥാർഥ്യമാക്കുന്നതിലുൾപ്പെടെ മാധ്യമങ്ങൾക്കു നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നവീകരിച്ച പത്രസമ്മേളന ഹാളിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപിയും നഗരസഭധ്യക്ഷ കെ.പ്രിയയും സംയുക്തമായി നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ അധ്യക്ഷത വഹിച്ചു. രമ്യാ ഹരിദാസ് എംപി, പ്രസ് ക്ലബ് സെക്രട്ടറി ഷജിൽകുമാർ, നെന്മാറ അവൈറ്റിസ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.വിനീഷ്കുമാർ, നവീകരണ കമ്മിറ്റി കൺവീനർ കെ.കെ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.

പ്രസ് ക്ലബ് മുൻ സെക്രട്ടറി സി.കെ.ശിവാനന്ദൻ, അവൈറ്റിസ് സിഇഒ കെ.വിനീഷ്കുമാർ, പിആർ 9 ഡയറക്ടർ സജീഷ് ഗോപാലൻ, എൻജിനീയർ സിങ്കരാജ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

Advertisment