Advertisment

പാലക്കാട് ന​ഗരസഭയിൽ വി.നടേശന്റെ വോട്ട് എല്‍ ഡി എഫിന്: തര്‍ക്കത്തിനൊടുവില്‍ വോട്ട് അസാധു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: നഗരസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി നടേശന്‍ വോട്ടു ചെയ്ത ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ വോട്ടുചെയ്തത് എല്‍ ഡിഎഫ് സ്ഥാനാര്‍ഥി ഉഷക്കാണെന്ന് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് തെറ്റു മനസ്സിലാക്കിയ നടേശന്‍ ബാലറ്റ് പോക്കറ്റിലിട്ടു. തുടര്‍ന്ന് ഈ വേട്ട് അസാധുവാക്കണമെന്ന് പ്രതിപക്ഷവും വീണ്ടും വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു. വി നടേശന്റെ വോട്ട് തുടര്‍ന്ന് അസാധുവായി ഭരണാധികാരി പ്രഖ്യാപിച്ചശേഷമാണ് തുടര്‍ വോട്ടെടുപ്പു നടന്നത്.

Advertisment