Advertisment

പാലക്കാടിന്റെ ഹൃദയഭാഗത്ത് വൻ മാലിന്യശേഖരം: വീഡിയോ റിപ്പോർട്ട്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ഒരു കാലത്ത് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ താരേക്കാട് ജങ്ങ്ഷനിൽ തലയുയർത്തി നിന്നിരുന്ന പ്രശസ്ത ഹോട്ടലായ അപ്സര ഹോട്ടൽ ഇന്ന് അന്യാധീനപ്പെട്ടുകിടക്കുകയാണ് . അവകാശ തർക്കം മൂലം നശിച്ചു കിടക്കുന്ന ഹോട്ടൽ പരിസരം പ്രദേശത്തെ കടക്കാരുടേയും വീട്ടുകാരുടേയും മാലിന്യ സംസ്കാര കേന്ദ്രമായി മാറിയിരിക്കയാണ്.

Advertisment

publive-image

സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാൽ വൃത്തിയാക്കാൻ നഗരസഭക്കും കഴിയില്ലത്രേ.  ചില കടക്കാർ മാലിന്യം ഇടക്കിടെ കത്തിക്കുന്നതു കൊണ്ട് പുകശല്യവും അഗ്നിബാധഭീതിയുമുണ്ട് മാത്രമല്ല - ഒരുവൻ മരത്തിന്റെ ചുവടും കത്തിനശിച്ചിരിക്കയാണ്.

ഈ മരം നശിക്കുന്നത് പ്രകൃതി സ്നേഹികളോ പരിസ്ഥിതി പ്രവർത്തകരോ കാണുന്നില്ലേയെന്ന് പ്രദേശത്തുകൂടെ പോകുന്നവർ ചോദിക്കുന്നു.

കൊതുക് ,തെരുവ് നായ്ക്കൾ, ദുർഗന്ധം എന്നീ ശല്യങ്ങൾ സഹിക്കകയാണ് പ്രദേശത്തുകാരും യാത്രക്കാ.

നഗരസഭ അധികൃതരും ആരോഗ്യ വകുപ്പും സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണു് '

 

https://www.facebook.com/sathyamonline/videos/500975207113718/

Advertisment