Advertisment

ലോക്ക് ഡൗൺ: കരിക്ക്, തണ്ണി മത്തൻ, പന നൊങ്ക് വിൽപനയേയും കാര്യമായി ബാധിച്ചു.

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കടുത്ത വേനലില്‍ വന്‍ കച്ചവടം നടന്നിരുന്ന കരിക്ക്, പനനൊങ്ക്, തണ്ണിമത്തന്‍ വിപണിക്ക് ഈ വര്‍ഷത്തെ വേനലിലെ ലോക്ക് ഡൗണ്‍ തിരിച്ചടിയായി. ഇത്തരം കച്ചവടക്കാര്‍ ഇപ്പോള്‍ പട്ടിണിയിലാണെന്ന് പറയുന്നു.

Advertisment

publive-image

ഇളവ് പ്രഖ്യാപിച്ചതോടെ കച്ചവടം തുടങ്ങിയെങ്കിലും പൊതുഗതാഗതം ആരംഭിക്കാത്തതിനാല്‍ ടൗണില്‍ ജനത്തിരക്ക് കുറവാണെന്നും കൊറോണ പേടിക്കാരണം പുറത്തുനിന്നും ഭക്ഷണമോ മറ്റോ വാങ്ങിക്കഴിക്കാന്‍ ഒട്ടുമിക്കവരും ഭയപ്പെടുകയാണെന്ന് 22 വര്‍ഷമായി കൊട്ടമൈതാനത്ത് കരിക്ക് വില്‍പ്പന നടത്തുന്ന കൊഴിഞ്ഞാമ്പാറ സ്വദേശി രാധാകൃഷ്ണന്‍ പറഞ്ഞു.

ചിറ്റൂരിലെ തെങ്ങുത്തോപ്പുകളില്‍ നിന്നും വാങ്ങുന്ന കരിക്ക് കച്ചവടസ്ഥലത്തെത്തുമ്പോള്‍ ഒന്നിന് 25 രൂപ വിലയാണ്. 30 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്‍കൊലങ്ങളില്‍ 500 കരിക്കുവരെ ദിനം പ്രതി വിറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ നൂറോ, നൂറ്റിയമ്പതോ പോകുന്നതെന്നും അതുകൊണ്ടുതന്നെ വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

publive-image

മദ്രാസിലെ ദിണ്ഡി വനത്തില്‍ നിന്നുമാണ് തണ്ണിമത്തന്‍ കൊണ്ടുവരുന്നതെന്ന് മൊത്ത വ്യാപാരിയായ വടക്കന്തറ സ്വദേശി മോഹന്‍ദാസ് പറഞ്ഞു. പത്തുവര്‍ഷമായി ഇദ്ദേഹം തണ്ണിമത്തന്‍ മൊത്തവ്യാപാരം നടത്തുന്നുണ്ട്. ലോറി വാടകയും കയറ്റിറക്ക് കൂലിയടക്കം ഒരു ലോറി തണ്ണിമത്തന്‍ പാലക്കാടെത്താന്‍ 125000 രൂപ ചിലവുവരും. ഒരു കിലോയ്ക്ക് ഏകദേശം 12.50 പൈസ ചിലവുവരും. ചെറുക്കിട കച്ചവടക്കാര്‍ക്ക് 15 രൂപയ്ക്കാണ് നല്‍ക്കുന്നത്. അവര്‍ 20 രൂപയ്ക്ക് വില്‍ക്കുന്നു.

publive-image

ദിനം പ്രതി രണ്ടോ മൂന്നോ ലോഡ് ചിലവായിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ ഒരു ലോഡാണ് എത്തുന്നത്. അതുപോലും ചില ദിവസങ്ങളില്‍ വിറ്റു പോകുന്നില്ലെന്നും മൈതാനത്തുള്ള തന്റെ സ്റ്റാളില്‍  വച്ചും വില്‍ക്കുന്നുണ്ടെന്നും മോഹന്‍ദാസ് പറഞ്ഞു.

സാധാരണ വര്‍ഷങ്ങളില്‍ പ്രതിദിനം അയ്യായിരമോ ആറായിരം രൂപയ്ക്ക് കച്ചവടം നടന്നിരുന്ന പനനൊങ്ക് ഇപ്പോള്‍ 1500 രൂപയ്ക്ക് വരെ കച്ചവടം നടത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് കൊഴിഞ്ഞാമ്പാറ സ്വദേശി നാരായണന്‍ പറഞ്ഞു. പന്ത്രണ്ട് കൊല്ലമായി മൈതാനത്ത് നൊങ്ക് കച്ചവടം നടത്തി കൊണ്ടിരിക്കുന്ന വ്യക്തിയാണ് നാരായണന്‍. ഒരു ഡസന്‍ നൊങ്ക് 70 രൂപയ്ക്കാണ് വില്‍ക്കുന്നത്.

കൊഴിഞ്ഞാമ്പാറയില്‍ നിന്നും കൊണ്ടുവരുന്ന നൊങ്ക് മൈതാനത്തെത്തുമ്പോള്‍ ഒരു കുലയ്ക്ക് 110 രൂപ വരും. നല്ല കായ്കളാണെങ്കില്‍ 45 നൊങ്ക് വരെ ഒരു കുലയില്‍ നിന്നും ലഭിക്കും. എന്നാല്‍ മോശമായ കുലയാണെങ്കില്‍ നഷ്ടം തന്നെ സംഭവിക്കുക എന്ന്  നാരായണന്‍ പറഞ്ഞു. ചെറുതും വലുതുമായ കുലകള്‍ കലര്‍ത്തിയാണ് തോട്ടത്തില്‍ നിന്നും ലഭിക്കുക. നല്ല കുലകള്‍മാത്രം തിരഞ്ഞെടുത്തു വാങ്ങാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment