Advertisment

പാലത്തായി പീഡനം; ഫ്രറ്റേണിറ്റി മൂവ്മെന്റ് കുറ്റപത്രം കത്തിച്ച് പ്രതിഷേധിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: പാലത്തായി കേസിൽ പത്മരാജനെയും സംഘ്പരിവാറിനെയും സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് ചുട്ടെടുത്ത ദുർബലമായ കുറ്റപത്രം പ്രതീകാത്മകമായി കത്തിച്ചു പ്രതിഷേധിച്ചു. കോഴിക്കോട് നടന്ന പ്രതിഷേധം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്‌ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പാലത്തായി പോക്സോ പ്രതി പത്മരാജനെ സംരക്ഷിക്കുന്ന കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ 'കുറ്റപത്രം കത്തിച്ച് കേരളം പ്രതിഷേധിക്കുന്നു' എന്ന തലക്കെട്ടിൽ കേരളത്തിലുടനീളം ഫ്രറ്റേണിറ്റി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സംഘപരിവാർ- ഇടതു സർക്കാർ ഒത്തുകളിയുടെ ഭാഗമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സംസ്ഥാന സെക്രട്ടറി നഈം ഗഫൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നുജെം പി കെ, അഫീഫ്, ജില്ലാ പ്രസിഡണ്ട് റഹീം ചേന്നമംഗല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.

palathayi case
Advertisment