Advertisment

ഏഴുവയസുകാരനെ ലൈംഗിക വൈകൃതത്തിന് പ്രേരിപ്പിച്ചു: പതിനൊന്നുകാരന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പനജി: ഏഴു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനൊന്നുകാരന്‍ അറസ്റ്റില്‍. ചന്തയില്‍ ബലൂണ്‍ വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശിയാണീ ബാലന്‍. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധിപേരെ ചോദ്യംചെയ്തിരുന്നു.

Advertisment

publive-image

രണ്ട് കുട്ടികളും ഒന്നിച്ചു കളിക്കുന്നത് പലരും കണ്ടിരുന്നു. ബലൂണ്‍ വിറ്റ കുട്ടിയെ ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പൊലീസ് പറയുന്നത് : കുട്ടിക്ക് ബലൂണ്‍ നല്‍കി ചങ്ങാത്തം കൂടിയ ശേഷം കളിക്കാന്‍ വേണ്ടി ഇരുവരും സമീപത്തുള്ള കൊസാംബി കെട്ടിടത്തിന്റെ ടെറസില്‍ കയറി. അവിടെ കുറേ കളിച്ചതിനു ശേഷം ഏഴുവയസുകാരനെ ലൈംഗിക വൈകൃതത്തിന് പ്രേരിപ്പിച്ചു. ഇതിന് വിസമ്മതിച്ച കുട്ടി താഴേക്കുവരാന്‍ ഗോവണിപ്പടിയിലെത്തി. എന്നാല്‍ പ്രതി വഴി തടഞ്ഞു. തുടര്‍ന്ന് മലിന ജലം ഒഴുകുന്ന പൈപ്പ് പിടിച്ച്‌ കുട്ടി താഴേക്ക് നിരങ്ങിയിറങ്ങി. അപ്പോള്‍ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട പ്രതി കുട്ടിയുടെ ട്രൗസര്‍ ടെറസിലെ ഒഴിഞ്ഞ പ്ലാസ്റ്റിക് ടാങ്കില്‍ ഇട്ട് രക്ഷപെട്ടു.

കുട്ടിയുടെ മൃതദേഹം കണ്ടതിനു ശേഷം പോലീസ് ടെറസില് നിന്ന് ഈ ട്രൗസര്‍ കണ്ടെടുത്തു. ഇതാണ് അന്വേഷണം നടത്താന്‍ തുമ്ബായത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയതിനുശേഷം പ്രതിയെ സര്‍ക്കാര്‍ പ്രൊട്ടക്ടീവ് ഹോമിലേക്ക് മാറ്റി. ഡിവൈ.എസ്.പി. സുനിത സാവന്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.

Advertisment