സ്കൂളിലെ ശുചിമുറിയിൽ സാനിറ്ററി പാഡ് : പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ചുനോക്കി അധ്യാപകര്‍ പരിശോധന നടത്തി. പൊട്ടിക്കരഞ്ഞു വിദ്യാര്‍ഥിനികള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 4, 2018

ചണ്ഡിഗഢ്∙ സ്കൂളിലെ ശുചിമുറിയിൽ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടർന്നു അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ചു നോക്കി പരിശോധന . സംഭവം വിവാദമായതോടെ പരിശോധന നടത്തിയ അധ്യാപകരെ സ്ഥലം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കി .

ഇതെതുടര്‍ന്ന്‍ ചില പെൺകുട്ടികൾ കരയുന്നതും അധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാനിറ്ററി പാഡുകൾ കൃത്യമായി കളയുന്നത് എങ്ങനെയെന്നു ബോധവൽക്കരിക്കാതെ കുട്ടികളെ പരിശോധിക്കാൻ അധ്യാപകർ തുനിയുകയായിരുന്നു.

പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ കുണ്ടൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ മൂന്നു ദിവസം മുൻപാണു സംഭവം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷൻ കുമാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്കണം റിപ്പോർട്ട് നൽകി നടപടിയെടുക്കണമെന്നാണു നിർദേശം.

×