Advertisment

പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന്‌ വ്യോമസേന പൈലറ്റ്‌ മരിച്ചു ... എന്‍.സി.സി. കേഡറ്റിന് പരിക്കേറ്റു

New Update

ചണ്ടീഗഢ്:  പഞ്ചാബില്‍ പരിശീലനവിമാനം തകര്‍ന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. ജി.എസ്. ചീമ എന്ന പൈലറ്റാണ് മരിച്ചത്. എന്‍.സി.സി. കേഡറ്റുകളെ വിമാനം പറത്താന്‍ പരിശീലിപ്പിക്കുന്നതിനിടെയാണ് സംഭവം.

Advertisment

publive-image

ഒപ്പമുണ്ടായിരുന്ന എന്‍.സി.സി. കേഡറ്റിന് പരിക്കേറ്റു. പട്യാല ഏവിയേഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ എന്‍ജിന്‍- ടു സീറ്റര്‍ വിമാനമാണ് സംഗൂര്‍-പട്യാല റോഡിനു സമീപത്ത് തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.

വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ആയിരുന്ന ചീമയെ എന്‍.സി.സി. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷനില്‍ അയച്ചിരിക്കുകയായിരുന്നു. വിപിന്‍ കുമാര്‍ യാദവ് എന്ന എന്‍.സി.സി. കേഡറ്റിനാണ് പരിക്കേറ്റത്.

panchajab poilot
Advertisment