Advertisment

കുവൈറ്റില്‍ പുതിയതായി എത്തുന്ന പ്രവാസികളുടെ താമസപരിധി കേവലം അഞ്ചു വര്‍ഷമാക്കണമെന്ന് ശുപാര്‍ശ : 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രവാസിയെ ഏത് സാഹചര്യവും കണക്കിലെടുക്കാതെ രാജ്യത്തു നിന്നും പുറത്താക്കണം : പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ കുവൈറ്റിലെ പ്രവാസികള്‍ നേരിടേണ്ടി വരുന്നത് നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ നടപടി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരിനോട് ശക്തമായ ശുപാര്‍ശകളുമായി ജനസംഖ്യാ ഘടനയെ നേരിടുന്നതിനുള്ള ഉന്നത സമിതി രംഗത്ത് . കുവൈറ്റില്‍ പുതിയതായി എത്തുന്ന പ്രവാസികളുടെ താമസപരിധി കേവലം അഞ്ചു വര്‍ഷമാക്കണമെന്ന ശുപാര്‍ശയാണ് സമിതി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത് . നിര്‍ദേശം സര്‍ക്കാര്‍ തുടര്‍ നടപടിക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി .

Advertisment

publive-image

രാജ്യത്തെ ജനസംഖ്യയിൽ വിദേശികളും സ്വദേശികളും തമ്മിലുള്ള അന്തരം വർധിച്ചുവരുന്നത് കൂടി കണക്കിലെടുക്കണമെന്നും സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് വിദേശ ജനസംഖ്യ 30 ലക്ഷത്തിലേറെയാണ്. സ്വദേശികൾ 14 ലക്ഷവുമാണ്. ഈ അന്തരം തുടരാൻ അനുവദിക്കരുതെന്നും സമിതി മന്ത്രിസഭയ്ക്ക് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു.

വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ നിശ്ചിതമായ താമസ കാലാവധി അഞ്ചു വർഷമാണ്. കാലാവധി കഴിയുന്നതോടെ രാജ്യം വിടണമെന്ന് കൃത്യമായി തൊഴിൽ കരാറിൽ വ്യക്തമാക്കുന്ന നിയമ നിർമാണത്തിനാണ് ഉന്നത സമിതി മന്ത്രിസഭയോട് ശുപാർശ ചെയ്തത്.

ശുപാര്‍ശ പ്രകാരം രാജ്യത്ത് 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രവാസിയെ പിന്നീടുള്ള ഏത് സാഹചര്യവും കണക്കിലെടുക്കാതെ രാജ്യത്തു നിന്നും പുറത്താക്കേണ്ടി വരും . കുവൈറ്റിലെത്തി അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസികളെയാകും ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്ന പ്രകാരം രാജ്യത്ത് തുടരാന്‍ അനുവദിക്കാതെ നാടുകടത്തേണ്ടി വരുന്നത്.

ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും നിയമം പ്രാബല്യത്തില്‍ ആകുകയും ചെയ്യുന്നതോടെ കുവൈറ്റില്‍ കേവലം അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രകാരം പ്രവാസികള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകുന്നു .

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ ശേഷം ഏത് സാഹചര്യത്തിലും രാജ്യത്ത് തമാസിക്കാന്‍ പ്രവാസിയ്ക്ക് അനുമതി നല്‍കില്ല. കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്,

എന്നാല്‍ ഈ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ കുവൈറ്റിലെ പ്രവാസികള്‍ക്ക് മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. പുതിയ നിയന്ത്രണം പ്രാബല്യത്തിലാകുന്നതോടെ കുവൈറ്റില്‍ പുതിയതായി എത്തുന്ന വിദേശികളുടെ നില പരുങ്ങലിലാകും .

kuwait kuwait latest
Advertisment