Advertisment

മുഖത്തെ രോമങ്ങൾ കളയാന്‍ ഇതാ പപ്പായ കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക്

author-image
സത്യം ഡെസ്ക്
New Update

മുഖത്തെ അമിതമായ രോമ വളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. പാർലറിൽ പോയി ചെയ്യുന്ന 'വാക്സിംങ്' വേദനാജനകമായത് കൊണ്ട് അത് ചെയ്യാന്‍ പലരും മടിക്കാറുമുണ്ട്. അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്തുനോക്കാവുന്നതാണ് പപ്പായ കൊണ്ടുള്ള ഈ ഫേസ് പാക്ക്.

Advertisment

publive-image

നിരവധി ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വൈറ്റമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വൈറ്റമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്.

പപ്പായയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എയും 'പപ്പൈന്‍' എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ.

പപ്പായ ചെറിയ പല കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അടിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ അമിതമായ രോമവളര്‍ച്ച മാറാന്‍ സഹായിക്കും.

അതുപോലെ തന്നെ, ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം നന്നായി മസാജ് ചെയ്ത് കഴുകി കളയാം. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

face pack pappaya facepack
Advertisment