Advertisment

ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി, ഞാനടക്കമുള്ള പുരുഷസമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി; നടിയെ പ്രശംസിച്ച് ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

ടി പാർവതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ നടിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. താനടക്കമുള്ള പുരുഷസമൂഹത്തിന്റെ ചൂണ്ടുപലകയാണെന്ന് പാർവതിയെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.

Advertisment

publive-image

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ആരാണ് പാർവ്വതി?… ധൈര്യമാണ് പാർവ്വതി… സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷസമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..

അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി.. ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്…

harish peradi parvathy thiruvoth
Advertisment