Advertisment

ഒറ്റ-ഇരട്ട നമ്പർ സ്വകാര്യ ബസ് സർവ്വീസ് ക്രമീകരണം യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു - പാസഞ്ചേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

പാലാ: സ്വകാര്യ ബസുകൾക്ക് ഒറ്റ- ഇരട്ട നമ്പർ അടിസ്ഥാനത്തിലുള്ള സർവ്വീസ് ക്രമീകരണം സ്ഥിരം യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നതായി പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.

ഭൂരിപക്ഷം റൂട്ടുകളിലും ഈ ക്രമീകരണം കാരണം സ്വകാര്യ സർവ്വീസുകൾ സർവ്വീസ് ആരംഭിച്ചിട്ടുമില്ല. സർവ്വീസ് ആരംഭിച്ച റൂട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ബസുകൾ നാമമാത്രമായി ഓടുന്നത്.

കെ.എസ്.ആർ.ടി.സി പ്രധാന റൂട്ടുകളിൽ മാത്രമായി സർവ്വീസ് പരി മിതപ്പെടുത്തുകയും വർദ്ധിത ലാഭം മാത്രം ലക്ഷ്യമിട്ട് ഉയർന്ന നിരക്ക് ഈടാക്കുന്ന ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾ മാത്രം ഓടിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.

കോവിഡിൻ്റ മറവിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ് കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നത്. ഗ്രാമീണ റൂട്ടുകളിൽ സ്വകാര്യ സർവ്വീസും കെ.എസ്.ആർ.ടി.സിയും നിലച്ചിരിക്കുന്നത് നാമമാത്ര ശബളത്തിൽ ജോലി ചെയ്യുന്നവരെ സാരമായി ബാധിച്ചിരിക്കുന്നതായി പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഒരു ബസ് മാത്രം സർവ്വീസ് നടത്തുന്ന നിരവധി റൂട്ടുകളിൽ കടുത്ത യാത്രാക്ലേശവും തിക്കിതിരക്കിയുള്ള യാത്രയുമാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസ് സർവ്വീസുകൾക്കായി മാത്രമുള്ള ഒറ്റ- ഇരട്ട നമ്പർ സർവീസ് ക്രമീകരണം സ്വകാര്യ ബസ് മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കാന് തൊഴിലാളികളെയും ഉടമകളെയും ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരിക്കുന്നതിനാൽ എത്രയും വേഗം പിൻവലിച്ച് പൊതു യാത്രാ സംവിധാനം കാര്യക്ഷമവും പ്രയോജനപ്രദവും ആക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ചെയർമാൻ ജയ്സൺ മാന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.

pala news
Advertisment