Advertisment

പാസ്‌പോര്‍ട്ടിലെ താമര 'പറിച്ചെറിയണമെന്ന്' പ്രതിപക്ഷം

New Update

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമെന്ന വിശദീകരണത്തോടെ പുതിയ പാസ്‌പോര്‍ട്ടുകളില്‍ കൂട്ടിച്ചേര്‍ത്ത താമരച്ചിഹ്നം ഒഴിവാക്കണമെന്ന് പ്രതിപക്ഷ എം.പി.മാര്‍. ശൂന്യവേളയില്‍ ലോക്സഭയില്‍ എം.കെ. രാഘവനാണു വിഷയമുന്നയിച്ചത്. താമരച്ചിഹ്നമുള്ള പാസ്‌പോര്‍ട്ടുകള്‍ തിരിച്ചെടുക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞദിവസം കോഴിക്കോട്ട് വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ടുകളില്‍ താമരച്ചിഹ്നം രേഖപ്പെടുത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്നതിനു താഴെയായാണ് താമരയുടെ ചിത്രമുള്ളത്. സുരക്ഷയുടെ ഭാഗമായാണെന്നു പറയുന്നതല്ലാതെ വ്യക്തമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കോ, സര്‍ക്കാരിനോ സാധിച്ചിട്ടില്ല. എന്തു സുരക്ഷയാണ് ഇതുമൂലം പാസ്‌പോര്‍ട്ടിന് അധികമായി വന്നിരിക്കുന്നതെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

രാജ്യംഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബംഗളൂരു, കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസുകളിലും പുതിയ രീതിയില്‍ അച്ചടിച്ച പാസ്‌പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്.

ഇവ അടിയന്തരമായി പിന്‍വലിക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു. രാഘവനു പിന്തുണയുമായി കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എന്‍.കെ. പ്രേമചന്ദ്രന്‍, ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു എന്നിവരും രംഗത്തെത്തി.

passport lotus
Advertisment