Advertisment

പതഞ്ജലിയുടെ കൊറോണിൽ മരുന്നുമായി ബന്ധപ്പെട്ട നുണപ്രചാരണം വ്യാപകം !

New Update

പതഞ്ജലിയുടെ കൊറോണിൽ മരുന്നിന് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില കത്തുകളും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്.

Advertisment

publive-image

എന്താണിതിന്‍റെ നിജസ്ഥിതി ?

ജൂൺ 23 ന് കോവിഡ് പ്രതിരോധ മരുന്നെന്ന അവകാശവാദവുമായി (കൊറോണിൽ) പതഞ്ജലി രംഗത്തെ ത്തിയതിനുപിറകേ അവരോട് മരുന്നിന്റെ ക്ലിനിക്കൽ ടെസ്റ്റുൾപ്പെടെയുള്ള മുഴുവൻ വസ്തുതകളും ഉടനടി പരിശോധനകൾക്കായി ഹാജരാക്കാനും അത് കഴിയും വരെ മരുന്നിന്റെ പരസ്യമോ വിൽപ്പനയോ പാടി ല്ലെന്നും ആയുഷ് മന്ത്രാലയം നിർദ്ദേശിക്കുകയും ചെയ്തിരുന്നു.മാത്രവുമല്ല തങ്ങൾക്ക് ഇതുസംബന്ധമായ ഒരു വിവരങ്ങളും ലഭ്യമല്ലെന്നും ആയുഷ് മന്ത്രാലയം വെളിപ്പെടുത്തുകയുണ്ടായി.

ഇതിനുശേഷം പതഞ്‌ജലി ആയൂർവേദ ലിമിറ്റഡ് എം.ഡി. ആചാര്യ ബാലകൃഷ്ണ പുറത്തുവിട്ട ഒരു കത്താണ് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം എന്ന പേരിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കത്തിലെ ബാലകൃഷ്ണയുടെ വരികളാണ് സംശയം ഉളവാക്കിയിരിക്കുന്നത്. The Resolution of #AYUSH Controversy,finally എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്.

എന്നാൽ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുക എന്ന ദൗത്യം പതഞ്‌ജലി നിർവഹിച്ച ശേഷമാണ് ബാലകൃഷ്ണ ഈ പോസ്റ്റിട്ടത്. അത് ആയുഷ് മന്ത്രാലയത്തിന്റെ അപ്പ്രൂവൽ എന്നതരത്തിലാണ് ആളുകൾ തെറ്റായി പ്രചരിപ്പിക്കുന്നത്. രേഖകൾ അവർ ഹാജാക്കിയെങ്കിലും അതിൻ്റെ തെളിവുകളും പരിശോധനയും ഇനിയും പൂർത്തിയാകാനുണ്ട്.

ഇതിനിടെ തങ്ങൾ നടത്തിയ ക്ലിനിക്കൽ ടെസ്റ്റിൽ മരുന്നിലെ ചേരുവകളായ തുളസി, ചിറ്റമൃത് ,അശ്വഗന്ധ എന്നിവ അടങ്ങിയിട്ടുണ്ടോ എന്നതുമാത്രമായിരുന്നു പരിശോധിച്ചതെന്ന് രാജസ്ഥാനത്തിലെ നിംസ് യൂണിവേഴ്‌സിറ്റി ചെയർമാൻ ബി.എസ് തോമർ ബിബിസി ക്കു നൽകിയ പുതിയ പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു.

publive-image

രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ,ചുമ,പനി എന്നിവയ്ക്കുമുള്ള മരുന്നുകൾ നിർമ്മിക്കാനാണ് തങ്ങൾ പതഞ്ജലിക്ക് ലൈസൻസ് നൽകിയതെന്ന് ഉത്തരാഖണ്ഡ് ആയുർവേദ വകുപ്പും വ്യക്തമാക്കി ക്കഴിഞ്ഞു.

ഇതുകൂടാതെ മറ്റൊരു ദുഷ്പ്രചരണവും ഇപ്പോൾ വ്യാപകമാണ്. അതായത് പതഞ്ജലിയുടെ കൊറോണിൽ മരുന്ന് നിരോധിച്ച ആയുഷ് മന്ത്രാലയത്തിലെ ഡോക്ടർ മുജാഹിദ് ഹുസൈനെ ജോലിയിൽനിന്ന് സർക്കാർ പിരിച്ചുവിട്ടെന്നാണ് പുതിയ വ്യാജ വാർത്ത പ്രചരിക്കുന്നത്. ഈ വിഷയവും ആയുഷ് മന്ത്രാലയത്തിന്റെ ശ്രദ്ധയിലെത്തുകയും അവർ ഈ വാർത്ത ഖണ്ഡിക്കുകയും ചെയ്തുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

വളരെ സുനിയോജിതമായ രീതിയിലാണ് ഈ വ്യാജപ്രചാരണങ്ങളെല്ലാം കരുതിക്കൂട്ടി ചിലർ നടത്തുന്നത്.

ബാബാ രാംദേവിൻ്റെ നേതൃത്വത്തിലുള്ള പതഞ്ജലിക്ക് ഇതിനുമുൻപും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2015 ൽ പതഞ്ജലിയുടെ നേതൃത്വത്തിൽ ഖാദി ഗ്രാമോദ്യോഗ വ്യവസായത്തിൽ നടത്താനാ ഗ്രഹിച്ചിരുന്ന പുത്തൻ പരിഷ്‌ക്കാരങ്ങൾ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞിരുന്നു.

2017 ൽ ഉത്തർപ്രദേശിലെ സ്‌കൂളുകളിലുള്ള ഉച്ചഭക്ഷണത്തിൻ്റെ കരാർ നേടിയെടുക്കാനുള്ള പതഞ്ജ ലിയുടെ ശ്രമം യു.പി സർക്കാർ അംഗീകരിച്ചില്ല.ഹരിദ്വാറിലെ ഘാട്ടുകൾ നവാമി ഗംഗാ പ്രോഗ്രാമിലുൾപ്പെടുത്തി ഏറ്റെടുക്കാനുള്ള പതഞ്ജലിയുടെ ശ്രമവും വിജയിച്ചില്ല.

ബാബാ രാംദേവിൻ്റെ നേതൃത്വത്തിലുള്ള വൈദിക് എജ്യൂക്കേഷൻ പ്രോഗ്രാം തെക്കേ ഇന്ത്യയിൽ പ്രചാരണ ത്തിനായി തുടങ്ങാനിരുന്ന മൂന്നു ടി.വി ചാനലുകൾക്ക് അപേക്ഷിച്ച് മൂന്നു വര്ഷം വരെ അനുമതി ലഭിക്കുകയുണ്ടായില്ല. ഒടുവിൽ ഒരു ചാനലിന് കഴിഞ്ഞ വർഷമാണ് അനുമതി ലഭിച്ചത്..

pathanjali
Advertisment