Advertisment

മരുന്ന് വാങ്ങി കാറില്‍ കയറുമ്പോള്‍ കമ്പികൊണ്ട് അക്രമിച്ചു, അവരുടെ കൈയ്യില്‍ ആസിഡ് കുപ്പി ഉണ്ടായിരുന്നു-തനിക്കെതിരെ ആക്രമണമുണ്ടായെന്ന് പായല്‍ ഘോഷ്‌

New Update

publive-image

മുംബൈ: തനിക്കെതിരെ ചിലര്‍ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന് ബോളിവുഡ് നടി പായല്‍ ഘോഷ്. മുംബൈയിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച ചിലര്‍ കമ്പി കൊണ്ട് ആക്രമിച്ചുവെന്ന് നടി പറഞ്ഞു.

അവരുടെ കയ്യിൽ ആസിഡെന്നു സംശയിക്കുന്ന ഒരു കുപ്പി ഉണ്ടായിരുന്നുവെന്നും പായൽ പറഞ്ഞു. അലറിവിളിച്ചതു കൊണ്ടുമാത്രം അവർ ഓടിപ്പോയി. ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ഇടതുകൈയ്ക്ക് നേരിയ പരുക്കേറ്റു. ജീവിതത്തിൽ ഒരിക്കലും ഇതുപോലൊന്ന് സംഭവിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

Advertisment