Advertisment

പയസ്വിനി അബൂദാബിയുടെ 'അറിവിൽ പത്തായം' അവധികാല ക്യാമ്പ് സമാപിച്ചു

New Update

publive-image

Advertisment

അബുദാബി: അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ കുട്ടികളുടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന അവധികാല ക്യാമ്പ് സമാപിച്ചു. "അറിവിൽ പത്തായം" എന്ന് പേരിട്ട കൃാമ്പിൽ പത്ത് ദിവസങ്ങളിലായി നാട്ടിലും യുഎഇയിലുമുള്ള പത്ത് പ്രഗല്ഭരാണ് ഔൺലൈൻ ആയി ക്ലാസ്സുകൾ എടുത്തത്. പത്ത് വിത്യസ്ത വിഷയങ്ങളിൽ പത്ത് പ്രമുഖ ട്രയിനർമാർ വന്ന് ക്ലാസ്സെടുക്കുന്നത് യുഎഇയിലെ പ്രവാസി സംഘടനകൾക്കിടയിൽ

വളരെ വിരളമാണ്.

പ്രശസ്ത യുവ ഏഴുത്ത്കാരനും തിരകഥാകൃത്തുമായ പി.വി. ഷാജികുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പ്രമുഖ മോട്ടീവേഷനൽ ട്രയിനർ ആദർശ് അരവിന്ദ് പാലക്കാട്, നടനും നാടക സംവിധായകനുമായ എം.വി. ഭരതൻ നീലേശ്വരം , സംവിധായകനും മജീഷ്യനുമായ ബാലചന്ദ്രൻ കൊട്ടോടി, മലയാളം മിഷൻ രാജ്യാന്തര പരിശീലകൻ ബിനു. കെ. സാം കോട്ടയം, അബുദാബി മോഡൽ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപിക സ്വപ്ന സന്തോഷ്, പ്രമുഖ ആയുർവേദ ഡോകടർ നമിത, ബാല സിനിമാതാരങ്ങളായ അരുണാംശു ദേവ്, തമന്ന പ്രമോദ്, പ്രശസത

കാരിക്കേച്ചറിസ്റ്റും ഷോർട്ട് ഫിലിം സംവിധായകനുമായ ഗിരീഷ് മക്രേരി, അബുദാബി ഡൂൺ ഇന്റർനാഷനൽ സ്കൂൾ ക്രാഫ്റ്റ് & ആർട്സ് അദ്ധ്യാപിക മെറീന ആന്റോ, സിആർഡിഎ മുൻ ശാസ്ത്രജ്ഞനും ഷാർജ എൻവയോൺമെന്റൽ സിസ്റ്റംസ് റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ ചീഫ്

ഓപ്പറേറ്റിംഗ് ഓഫീസറുമായ സതീഷ് മേനോൻ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ഓരോ ദിവസത്തെയും ക്യാമ്പ് നിയന്ത്രിച്ചത് കുട്ടികൾ തന്നെയാണ്. ക്യാമ്പിൽ പയസ്വിനി കുടുംബത്തിലെ 46 കുട്ടികൾ പങ്കെടുത്തു. കാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പയസ്വിനി പ്രസിഡണ്ട് ടി.വി. സുരേഷ് കുമാർ, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, വൈസ്. പ്രസിഡണ്ട്

ശ്രീജിത്ത് എ. കെ, ദീപ ജയകുമാർ, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, ക്യാമ്പ് കോർഡിനേറ്റർമാരായ സുനിൽ ബാബു, രമേശ് ദേവരാഗം, കവിത സുനിൽ, ശ്വേത അജീഷ്, അശ്വതി ശ്രീജിത്ത്, ഷീത സുരേഷ്, ചൈതന്യ അഭിലാഷ്, ശ്രീനി ഹരി,ചിത്ര ശ്രീവൽസൻ

എന്നിവർ നേതൃത്വം നൽകി.

abu dhabi news
Advertisment