Advertisment

ഈരാറ്റുപേട്ടയില്‍ ജോര്‍ജിനെ കൂക്കിവിളിച്ചതും തിരിച്ച് ഗ്രാമീണ ഭാഷയിലുള്ള ജോര്‍ജിന്‍റെ പ്രതികരണവുമെല്ലാം പിആര്‍ കമ്പനിയുടെ ഓപ്പറേഷനെന്ന് ആരോപണം ! വോട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുസ്ലിം സമുദായത്തെ കോര്‍ണര്‍ ചെയ്ത് ക്രിസ്ത്യന്‍ - ഹിന്ദു വോട്ടുകള്‍ ജോര്‍ജിലേയ്ക്ക് കേന്ദ്രീകരിക്കാന്‍ നീക്കം. കൂക്കിവിളി 'ഓപ്പറേഷന്‍ ആര്‍സി' എന്ന് വ്യാപക വിമര്‍ശനം ഉയരുമ്പോള്‍ ! 

New Update

publive-image

Advertisment

പൂഞ്ഞാര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിനെ കൂകിയതും തിരിച്ച് പിസി ജോര്‍ജ് തനത് 'ഗ്രാമിണ ഭാഷയില്‍' പ്രതികരിച്ചതും പിആര്‍ കമ്പനിയുടെ 'ഓപ്പറേഷന്‍ ആര്‍സി' യുടെ ഭാഗമാണെന്ന് ആരോപണം. യുഡിഎഫ് - എല്‍ഡിഎഫ് കേന്ദ്രങ്ങളാണ് ജോര്‍ജിന്‍റെ കൂക്കിവിളി പ്രതികരണം പിആര്‍ ഓപ്പറേഷന്‍റെ ഭാഗമായിരുന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് പര്യടനത്തിന്‍റെ ഭാഗമായി ജനപക്ഷം സ്ഥാനാര്‍ഥിയായ പിസി ജോര്‍ജിന്‍റെ പ്രചരണ വാഹനം ഇന്നലെ ഈരാറ്റുപേട്ടയിലെ തേവരുപാറയില്‍ എത്തിയപ്പോഴായിരുന്നു ചില ആളുകള്‍ ജോര്‍ജിനെതിരെ കൂക്കിവിളി ഉയര്‍ത്തിയത്.

ഇതിനോട് സ്വതസിദ്ധമായ ഭാഷയില്‍ എന്നാല്‍ ഒട്ടും അതിരുവിടാതെ ക്ഷോഭിച്ചുകൊണ്ടായിരുന്നു ജോര്‍ജിന്‍റെ പ്രതികരണം. ജോര്‍ജിന്‍റെ വാഹനവും പ്രതികരണവും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കൂക്കിവിളി കേള്‍ക്കാമെങ്കിലും കൂകുന്നവരെ  വിഡിയോയില്‍ കാണുന്നില്ല. അടുത്തുനിന്നാണ് കൂക്കിവിളി എന്ന് ശബ്ദം കേട്ടാല്‍ വ്യക്തമാണെങ്കിലും ആളുകളെ കാണിക്കുന്നില്ല.

ഈ വിഡിയോ ജോര്‍ജിന്‍റെ കേന്ദ്രങ്ങള്‍ തന്നെയാണ് ആദ്യം പുറത്തുവിട്ടതും വൈറലാക്കിയതും. തൊട്ടുപിന്നാലെ ജോര്‍ജിനെ വീരനായകനായി പുകഴ്ത്തിക്കൊണ്ടുള്ള ട്രോളുകള്‍ ഈ വിഡിയോയ്ക്കൊപ്പം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെ സംഭവത്തിലെ അപകടം മണത്ത യുഡിഎഫ് - ഇടതു കേന്ദ്രങ്ങള്‍ ഈ വിഡിയോ ജോര്‍ജിനെതിരെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന നീക്കത്തില്‍നിന്ന് പിന്‍മാറി.

തേവരുപാറയും ഇന്ത്യയിലാണ്, പാക്കിസ്ഥാനിലല്ല… എന്നൊക്കെയുള്ള പ്രതികരണത്തിലൂടെ മണ്ഡലത്തിലെ ഹിന്ദു - ത്രിസ്ത്യന്‍ വോട്ടുകള്‍ തനിക്കനുകൂലമായി കേന്ദ്രീകരിക്കാനുള്ള തന്ത്രമാണ് ഇന്നലത്തെ നാടകമെന്നാണ് ആക്ഷേപം. പ്രത്യേകിച്ചും യുഡിഎഫിനും എല്‍ഡിഎഫിനും പോകേണ്ട ക്രിസ്ത്യന്‍ വോട്ടുകളിലാണ് ജോര്‍ജിന്‍റെ കണ്ണ്.

പൂഞ്ഞാറിനു പുറത്ത് കത്തോലിക്കാ സഭയിലെ വൈദികരുടെ പിന്തുണ ജോര്‍ജിനുണ്ടെങ്കിലും ബിഷപ്പ് മാത്യു അറക്കലിനെ പതിവായി അവഹേളിച്ചു സംസാരിച്ചുകൊണ്ടിരുന്ന ജോര്‍ജിനോട് കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികരും വിശ്വാസികളും ഇപ്പോഴും ക്ഷമിച്ചിട്ടില്ല. അറക്കല്‍ പിതാവ് ഒരു വൈദികനാകാന്‍ പോലും യോഗ്യനല്ലെന്ന് പരസ്യമായി വിളിച്ചുപറഞ്ഞിട്ടുണ്ട്.

 

pc george kottayam news
Advertisment