Advertisment

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണം: പി.സി.എഫ്

New Update

ദുബായ്: കേരളം പ്രവാസികളുടേത് കൂടിയാണെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും പ്രതീക്ഷ നല്‍കിയ സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികളോട് ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന നിലപാട് സ്വീകരിക്കുന്നത് വിവേചനമാണെന്ന് പി.സി.എഫ് യു.എ.ഇ.കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ദുരിത മേഖലകളില്‍ നിന്ന് സ്വന്തം ചെലവില്‍ നാട്ടിലെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് പ്രവാസികളുടെ മടങ്ങി വരവ് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്. പ്രവാസികള്‍ രാജ്യത്തിന്റെ സംബദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു.

അവർ സർവ്വവും നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരാണ് അവരോട് കാണിക്കുന്ന വിവേചനം നീതിക്ക് നിരക്കാത്തതാണെന്നും നിലപാട് തിരുത്തണമെന്നും പി. സി. എഫ്. യു. എ. ഇ. നാഷണൽ കൗൺസിൽ യോഗം ആവശ്യപെട്ടു. പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷതയിൽ യോഗത്തിൽ ജനറൽ സെക്രട്ടറി സലാം നന്നമ്പ്ര സ്വഗതവും ട്രഷറർ ഹാഷിം കുന്നേൽ നന്ദിയും പറഞ്ഞു.

നാഷണൽ കമ്മിറ്റി അംഗങ്ങളായ റഷീദ് കാരത്തൂർ, റഹീസ് ആലപ്പുഴ, ഷാഫി കഞ്ഞിപ്പുര, അലി തവന്നൂർ, ഷമീർ പാവിട്ടപ്പുറം, ഒഫാർ പൊന്നാനി, സൈതലവി പട്ടാമ്പി തുടങ്ങിയവർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Advertisment