Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് എഴുതിവെച്ച്‌ ഉത്തര്‍പ്രദേശിലെ ഗ്രാമം

New Update

ഗൗതംബുദ്ധ്‌നഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് എഴുതിവെച്ച്‌ ഉത്തര്‍പ്രദേശിലെ ഗ്രാമം.

Advertisment

publive-image

കേന്ദ്രമന്ത്രിയായ മഹേഷ് ശര്‍മ്മ ദത്തെടുത്ത അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ ഗൗതം ബുദ്ധ് നഗറിന് കീഴില്‍ വരുന്ന കച്ചേര ഗ്രാമവാസികളാണ് ഇത്തരമൊരു ബോര്‍ഡ് വെച്ചിരിക്കുന്നത്.

കഴിഞ്ഞ ആറ് മാസമായി കച്ചേരയില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടിനെതിരെ ഗ്രാമവാസികള്‍ സമരത്തിലാണ്.

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്തുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് എണ്‍പതോളം പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിരുന്നു.

ബി ജെ.പി സമരത്തില്‍ മഹേഷ് ശര്‍മ്മയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സഹായത്തിന് എത്താതിരുന്നതാണ് പ്രദേശത്തുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

Advertisment