Advertisment

പെരുനാട് പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വീടൊന്നിന് ആയിരം രൂപ വച്ച് അടയ്ക്കണമെന്ന് പ്രസിഡന്റിന്റെ നിര്‍ദ്ദേശം? പ്രതിഷേധം ഉയരുന്നു

New Update

publive-image

Advertisment

പത്തനംതിട്ട: പെരുനാട് പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വീടൊന്നിന് ആയിരം രൂപ വച്ച് പഞ്ചായത്തില്‍ അടയ്ക്കണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചതായി ആരോപണം.

ഇതിന്റെ ആദ്യഘട്ടമായി, സാലറി ചലഞ്ച് മാതൃകയില്‍ കുടുംബശ്രീ-തൊഴിലുറപ്പ് യൂണിറ്റുകളില്‍ നിന്ന് വീടൊന്നിന് 1000 രൂപ വാങ്ങണമെന്ന് സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനന്‍ പഞ്ചായത്ത് ഭരണസമിതിക്കും, സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതായും ആക്ഷേപമുണ്ട്.

ഇത്തരം നടപടികള്‍ ഉട്ടോപ്യന്‍ ആണെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. കൊവിഡ് മഹാമാരി മൂലം ജനം പ്രതിസന്ധി അനുഭവിക്കുമ്പോള്‍, ഇത്തരത്തിലുള്ള ഫണ്ട് പിരിവ് ലജ്ജാകരമാണെന്നും, ഇത്തരത്തില്‍ ധനസമാഹരണം നടത്താന്‍ പഞ്ചായത്ത് ഭരണസമിതിക്ക് അര്‍ഹതയില്ലെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.

പെരുനാട് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനാണ് ഫണ്ട് പിരിവെന്നും ആക്ഷേപമുണ്ട്.

Advertisment