Advertisment

ഇന്ധന വിലവർദ്ധ വിനെതിരെ വ്യാപാരികൾ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ.. കോവിഡ് 19 നോടനുബന്ധിച്ച് സാമ്പത്തീക ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്കു മേൽ കേന്ദ്ര-കേരള സർക്കാരുകൾ ചുമത്തിയ നികുതി കുറച്ച് പെട്രോൾ-ഡീസൽ വില വർദ്ധനവ് തടയണമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ പറഞ്ഞു.

publive-image

ഇന്ധന വിലവർദ്ധവിനെതിരെ സംസ്ഥാന വ്യാപകമായി പോസ്റ്റോഫീസുകൾക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലമ്പുഴ പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഗംഗാധരൻ,എൽ.ജോബി ജോർജ്ജ്, കിഷോർ, കണ്ണൻ, ചാമി കുട്ടൻ, യൂത്ത് വിങ്ങ് പ്രസിഡൻ്റ് ഉദയൻ എന്നിവർ പ്രസംഗിച്ചു.

petrol disel price
Advertisment