Advertisment

രാജ്യത്ത് ആദ്യമായി ഡീസൽ വിലയും 100 കടന്നു; പെട്രോള്‍ , ഡീസല്‍ വിലയില്‍ ആദ്യ സെഞ്ച്വറി നേടിയത് രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍

New Update

ഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിനും നൂറു കടന്ന് രാജസ്ഥനിലെ ശ്രീഗംഗാനഗര്‍.  രാജസ്ഥാനിലെ ഗംഗനഗറിൽ ലിറ്ററിന് 100.05 രൂപയ്ക്കാണ് ഡീസല്‍ വില്‍പ്പന.  രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി.

Advertisment

publive-image

പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 23 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.05 ആയി.ഇരട്ട സെഞ്ച്വറി അടിച്ച  ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകള്‍. സമീപത്തെ പല സ്ഥലങ്ങളിലും ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്.

പെട്രോളിന്റെ വില ലിറ്ററിന് 27 പൈസയും ഡീസലിന് 23 പൈസയും ഉയർത്തിയതോടെയാണ് വാഹന ഇന്ധന നിരക്ക് രാജ്യത്താകമാനം ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞ് മെയ് 4 മുതൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 5.72 രൂപയും ഡീസലിന് 6.25 രൂപയും വർധിച്ചു.

ദില്ലിയിലെ പെട്രോൾ വില ഇപ്പോൾ ലിറ്ററിന് 96.12 രൂപയും ഡീസലിന് ലിറ്ററിന് 86.98 രൂപയുമാണ്‌.

ദില്ലിയിലെ ഇന്ധനനിരക്ക് രാജ്യത്തിന്റെ മുഴുവൻ മാനദണ്ഡമാണെങ്കിലും, രണ്ട് ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില ഓരോ സ്ഥലത്തും വ്യത്യസ്തമാണ്, കാരണം സംസ്ഥാന നികുതിയിലും പ്രാദേശിക ലെവികളിലും വ്യത്യാസമുണ്ട്.

 

PETROL PRICE
Advertisment