Advertisment

കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈന്‍സ് ; തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കുവൈറ്റ്‌

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈന്‍സ്. തീരുമാനത്തില്‍ കുവൈറ്റ് അതൃപ്തി രേഖപ്പെടുത്തി .

Advertisment

publive-image

ഗാർഹിക തൊഴിലാളിയായ ഫിലിപ്പീൻസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈറ്റ് നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടും ഫിലിപ്പീൻസ് എതിർ നിലപാട് സ്വീകരിച്ചത് ഉചിതമായില്ലെന്നു വിദേശമന്ത്രാലായത്തിലെ കോൺസുലർ അഫയേഴ്സ് വിഭാഗം ഉപമന്ത്രി സമി അൽ ഹമദ് പറഞ്ഞു.

കുറ്റകൃത്യത്തെ കുവൈറ്റ് ഒരിക്കലും ന്യായീകരിക്കുന്നില്ല. ഫിലിപ്പീൻസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും കേസ് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തതാണ്. ഇരുവിഭാഗവും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയമേ നിലവിലുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment