Advertisment

കുവൈറ്റില്‍ കൊല്ലപ്പെട്ട ഫിലിപ്പൈന്‍ യുവതിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ഒരു മില്യന്‍ ഡോളറിന്റെ നഷ്ടപരിഹാരം വേണ്ടന്ന് കുടുംബം ; വേണ്ടത് നീതി, ഘാതകന് വധ ശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യം

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ കൊല്ലപ്പെട്ട ഫിലിപ്പൈന്‍ യുവതിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ഒരു മില്യന്‍ ഡോളറിന്റെ നഷ്ടപരിഹാരം വേണ്ടന്ന് കുടുംബം . ജെനെലിന്‍ വില്ലവെന്‍ഡിയുടെ കുടുംബത്തിനു നഷ്ട പരിഹാരമായി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന കുവൈറ്റ് പൗരനായ വ്യാപാരിയാണു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതെന്ന് യുവതിയുടെ അമ്മയെ ഉദ്ധരിച്ച് ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

'തങ്ങള്‍ക്ക് നീതിയാണു ആവശ്യം. പണമല്ല. മകളുടെ ഘാതകര്‍ക്ക് വധ ശിക്ഷ നല്‍കുക തന്നെ വേണം. '10 ലക്ഷം ഡോളറിനു പകരമായി കേസ് ഒത്തു തീര്‍പ്പാക്കുന്നതിനു ചില രേഖകളില്‍ ഒപ്പ് വെക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് തന്നെ സമീപിച്ച കുവൈറ്റ്‌ വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ജെനലിന്റെ പിതാവ് തുറന്നടിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിലിപ്പീന്‍സ് വേലക്കാരിയുടെ കൊലയാളികള്‍ക്ക് എതിരെ വധശിക്ഷ ഒഴികെയുള്ള മറ്റൊന്നും സ്വീകാര്യമല്ലെന്ന് ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രി ടിയഡോറ ലുക്‌സ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

kuwait kuwait latest
Advertisment