Advertisment

കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പൈന്‍സ് തിരികെ അയക്കില്ല

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളെ ഫിലിപ്പൈന്‍സ് തിരികെ അയക്കില്ല. കുവൈറ്റില്‍ വെച്ച് ഫിലിപ്പൈനിയായ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മരിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിയത്. തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഫിലിപ്പൈന്‍സ് അറിയിച്ചിരുന്നു.

Advertisment

publive-image

ജനുവരി 15 മുതല്‍ ഫിലിപ്പൈനില്‍ നിന്ന് കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഫിലിപ്പൈന്‍സ് ലേബര്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പുതിയ ഗാര്‍ഹിക തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെ കുവൈറ്റിലേക്ക് അയക്കില്ലെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഇപ്പോള്‍ കുവൈറ്റിലുള്ളവര്‍ക്ക് അവധിക്ക് നാട്ടിലേക്ക് വന്നാല്‍ തിരികെ പോകാന്‍ തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ അവധിക്ക് നാട്ടിലെത്തിയ അവിദഗ്ധ തൊഴിലാളികളാരെയും ഫിലിപ്പൈന്‍സ് അധികൃതര്‍ തിരിച്ച് അയക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പ്രശ്നങ്ങളില്ലാതെ കുവൈറ്റില്‍ ജോലി ചെയ്തിരുന്നവര്‍ക്കും ഇതോടെ തിരികെ വരാന്‍ കഴിയാതായി.

kuwait kuwait latest
Advertisment