Advertisment

വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഘലയിലൂടെയാണെന്നും പത്ത് മേല്‍പാലങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ റോഡ് മാര്‍ഗമുള്ള തടസങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

publive-image

Advertisment

മലമ്പുഴ: വികസനം ഉറപ്പുവരുത്തുന്നത് റോഡ് ശൃംഘലയിലൂടെയാണെന്നും പത്ത് മേല്‍പാലങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ റോഡ് മാര്‍ഗമുള്ള തടസങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അകത്തേത്തറ റെയില്‍വേ മേല്‍പാലം നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന മേല്‍പാലങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും രണ്ട് ലെയിന്‍ ഫുട്പാത്തും പാലത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപാലങ്ങളുടെ നിർമാണ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായി. ആർ.ബി.ഡി.സി.കെ. മാനേജിങ്ങ് ഡയറക്ടർ ജാഫർ മലിക് ഐ.എ.എസ്. പദ്ധതിയെപ്പറ്റി ഓൺലൈനിൽ വിശദീകരിച്ചു.

അകത്തേത്തറയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനു മോൾ ശിലാഫലകം അനാഛാദനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. ബിനോയ് അദ്ധ്യക്ഷനായി.

publive-image

അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുനിത അനന്തകൃഷ്ണൻ, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് സദാശിവൻ, മലമ്പുഴ ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇന്ദിര എൽ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കാഞ്ചനസുദേവന്‍, അകത്തേത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.മോഹനൻ, വിവിധ നേതാക്കളായ കെ.സി. ജയപാലൻ, ദീപ മണികണ്ഠൻ, ഗീത, സുധീർ, ജോസ് മാത്യൂസ്, മോഹനൻ പള്ളിക്കൽ, തങ്കമണി ടീച്ചർ, മാത്യൂ പൊൻമല, സോഹൻ പി, നടക്കാവ് മേൽപ്പാലംആക്ക്ഷൻ കൗൺസിൽ അംഗം ശിവരാജേഷ്, ആർ.ബി.ഡി.സി.കെ. ജനറൽ മാനേജർ ലിസി.കെ.എഫ്. എന്നിവർ സംസാരിച്ചു.

നടക്കാവ് റെയിൽവേ ഗെയ്റ്റ് അടച്ചപ്പോൾ ആശുപത്രിയിലേക്ക് പോകാനാകാതെ ഒമ്പതുപേർ മരിച്ചതായി ആക്ഷൻ കൗൺസിൽ മെമ്പർമാർ പറഞ്ഞു. മേൽപാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം മരണങ്ങളിൽ നിന്നും രോഗികളെ രക്ഷിക്കാനാകുമെന്നും അവർ പറഞ്ഞു.

 

palakkad news
Advertisment