Advertisment

പിണറായി സർക്കാർ കള്ളക്കടത്തുകാർക്ക് സർക്കാർ ചെലവിൽ സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം)

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്‍റെ പേരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദികളാക്കിയ പിണറായി സർക്കാർ കള്ളക്കടത്തുകാർക്ക് സർക്കാർ ചെലവിൽ സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യത്തിന്‍റെ തന്നെ അപമാനമായി മാറിയെന്നും രാജിവെച്ച് ധാർമിക മര്യാദ കാണിക്കാൻ പിണറായി തയ്യാറാവണമെന്നും യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണയിൽ ആവശ്യപ്പെട്ടു.

ധർണ്ണ കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡൻറ് ജോബി ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രജീഷ് പ്ലാക്കൽ അധ്യക്ഷത വഹിച്ചു പാർട്ടി ജില്ലാ ഭാരവാഹികളായ കെ .ശിവരാജേഷ്, മാധവ വാര്യർ, എൻ. പി ചാക്കോ, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ അനീഷ് വിജയൻ, ശബരി, അബ്ദുൽ അസീസ്, നൗഫൽ, ജിതിൻ ജയപ്രകാശ്, എസ് .അജയ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

pinarayi govt youth friend
Advertisment