Advertisment

പിറവം നഗരസഭയിൽ കളമ്പൂർ സൗത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ റോഡ് യാഥാർഥ്യമായി

New Update

publive-image

Advertisment

കോട്ടയം: പിറവം നഗരസഭയിൽ കളമ്പൂർ സൗത്തിലുള്ള മത്സ്യതൊഴിലാളികൾ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ചിരകാല അഭിലാഷമായ റോഡ് യാഥാർഥ്യമായി.

അഞ്ചു പതിറ്റാണ്ടിലേറെയായുള്ള പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ സ്വപ്നമായിരുന്ന റോഡ് 12 അടി വീതിയിൽ പൂർത്തിയാക്കിയത്. കൗൺസിലർ ജിൽസ് നാട്ടുകാരുടെ സഹായത്തോടെയാണ് റോഡ് പൂർത്തിയാക്കിയത്.

ജനകീയമായി നടത്തിയ റോഡ് നിർമ്മാണത്തിൽ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുണ്ടായിരുന്നുവെങ്കിലും ജിൽസ് മുൻകൈ എടുത്ത് റോഡ് യാഥാർത്ഥ്യമാക്കുകയായിരുന്നു' പ്രധാന റോഡിൽ നിന്നും അഞ്ഞൂറ് മീറ്ററോളം ദൂരത്തിൽ ആണ് റോഡ് നിർമിച്ചത്. പുഴയുടെ തീരത്തുള്ള കടവിലാണ് റോഡ് അവസാനിക്കുന്നത്. നാട്ടുകാരായ പി. പി രാജേഷ്,. പി. വി രാജൻ, പി. വി. സൗധൻ, കെ.കെ. ജഗദീഷ്, കെ.വി. സോമൻ തുടങ്ങിയവരാണ് റോഡ് നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത്.

Advertisment