Advertisment

പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി ഗാന ഗന്ധർവനാകുന്നു

author-image
ഫിലിം ഡസ്ക്
New Update

Advertisment

ആദ്യസംവിധാന സംരംഭം പഞ്ചവര്‍ണ്ണ തത്ത ഹിറ്റായതിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച രമേഷ് പിഷാരടി. ഗാന ഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്മെന്റ് ഇന്ന് കേരള പിറവി ദിനത്തിലാണ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനോഹരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

Image result for pisharadi and mammootty

 

കേരളപ്പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് പുറത്തുവിടുമെന്ന് രമേഷ് പിഷാരടി മുമ്പ് അറിയിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ആണ് ജയറാം- കുഞ്ചാക്കോ ബോബന്‍ ടീമിനെ വെച്ച് രമേശ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത എന്ന ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ റിലീസ് ചെയ്തത്. . അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും എന്ന് കരുതുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടും.

Image result for pisharadi and mammootty

അതേസമയം, ഖാലിദ് റഹ്മാനൊരുക്കുന്ന ചിത്രം ‘ഉണ്ട’യുടെ തിരക്കിലാണ് മമ്മൂട്ടി. വടക്കേയിന്ത്യയിലെ നക്സലൈറ്റ് സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് മമ്മൂട്ടി ചിത്രം പറയുന്നത്.

Image result for pisharadi and mammootty

ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്. മൂന്ന് മികച്ച ബോളിവുഡ് താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

Image result for pisharadi and mammootty

സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമേ പദ്മാവതി, സഞ്ജു, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം. ഉത്തരേന്ത്യയില്‍ ആണ് ഉണ്ട ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.

Advertisment