തൊടുപുഴ :ജില്ലയിലെ പ്രകൃതി ദുരന്തങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യുന്നതിനായി യു ഡി എഫ് ജില്ലാ ഏകോപന സമിതി സെപ്റ്റംബര്‍ 5 (ബുധനാഴ്ച്ച) രാവിലെ 11 മണിക്ക് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ യോഗം ചേരും.
യു ഡി എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, എന്നിവര്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുക്കും.
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാനുമായ പി ജെ ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും