Advertisment

സ്വർണക്കടത്ത് കേസിലേക്ക് കെ.ടി ജലീൽ മതത്തേയും, മതഗ്രന്ഥത്തെയും വലിച്ചിഴച്ചു; അഞ്ച് വർഷമായി പിണറായി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

New Update

മലപ്പുറം: സ്വർണക്കടത്ത് കേസിൽ അനാവശ്യമായാണ് കെ.ടി ജലീൽ മതത്തെയും, മതഗ്രന്ഥത്തെയും വലിച്ചിഴച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുര്‍ആൻ ഒളിച്ചു കടത്തേണ്ട ഒന്നല്ല. കേസിൽ ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളാണ് അന്വേഷിക്കുന്നത്. വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ളവ സർക്കാർ അട്ടിമറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Advertisment

publive-image

പിണറായി വിജയൻറെ അഞ്ച് വർഷത്തെ ഭരണം കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായില്ല. അഴിമതിയും, സ്വജനപക്ഷപാതവുമാണ് ഇവിടെ നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ സർക്കാർ അനധികൃത നിയമനങ്ങൾ നടത്തി കബളിപ്പിക്കുകയാണ്. പ്രളയ പുനരധിവാസത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിമാന അപകടത്തിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപെടാമെന്നാണ് സർക്കാർ കരുതുന്നത്. ജനങ്ങൾ ബാലറ്റിലൂടെ സർക്കാരിന് മറുപടി നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment