Advertisment

ഖത്തറിന് ലോകകപ്പ് വേദി കൊടുത്തതില്‍ അഴിമതി ആരോപണം; ഫിഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

New Update

പാരീസ്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഫിഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പാരീസിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2018 ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്ത് തന്നെയാണ് ഖത്തറിനും 2022 ലെ വേദി അനുവദിച്ച് കിട്ടിയത്.

ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്‌ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു.

ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്.

Advertisment