Advertisment

ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുന്നു; തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്ന് പ്രധാനമന്ത്രി 

New Update

ഡല്‍ഹി: ബി.ജെ.പി എതിർക്കുന്നവർ പോലും തന്റെ പ്രസം​ഗത്തിന് മുന്നിൽ തളർന്ന് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിലാണ് തന്റെ പുകഴ്ത്തി കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശം.

Advertisment

publive-image

ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുകയാണെന്നും തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിലാണ്. വീടുകൾക്ക് വേണ്ടി മുൻ സർക്കാരുകളോട് യാചിച്ച് നടന്ന ജനങ്ങൾക്ക് ബി.ജെ.പി സർക്കാരാണ് ഇവ നടപ്പിലാക്കി നൽകയതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി സർക്കാർ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നൽകി. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ വീട് വച്ച് നൽകി. ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിക്കാൻ നിർദ്ദേശം നൽകിയെന്നും മോദി അറിയിച്ചു.

pm modi
Advertisment