Advertisment

ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്വീറ്റ്‌

New Update

publive-image

ന്യൂഡല്‍ഹി: 46-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. 'അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Advertisment