Advertisment

പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദിയില്‍ താന്‍ ഗാനമെഴുതിയിട്ടില്ല; ജാവേദ് അക്തറിന് പിന്നാലെ സമീറും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: അനുവാദം കൂടാതെയാണ് മോദി സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് ഗാനരചയിതാവ് സമീര്‍ രംഗത്ത്.

Advertisment

publive-image

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ സമാന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സമീറും രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയുടെ ട്രെയിലറില്‍ തന്റെ പേരു കണ്ട് ഞെട്ടിയെന്നാണ് ജാവേദ് അക്തര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രതികരിച്ചത്.

'ട്വീറ്റ് കണ്ടതിന് പിന്നാലെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എന്നേയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്തിനാണ് അവര്‍ എന്റെ പേരുപയോഗിച്ചത് എന്നെനിക്ക് അറിയില്ല" സമീര്‍ പറഞ്ഞു.

 

Advertisment