Advertisment

മനുഷ്യകുലം കോവിഡ് മുക്തമാകാൻ കാളീ ദേവിയോട് പ്രാർത്ഥിച്ചു: ഈശ്വരിപൂറിലെ ക്ഷേത്ര ദർശനത്തിന് ശേഷം മോദി

New Update

ഡല്‍ഹി: മനുഷ്യകുലം കോവിഡ് മുക്തമാകാൻ കാളി ദേവിയോട് പ്രാർത്ഥിക്കാൻ അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിന് ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ്റാണ്ടുകൾ പഴക്കമുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertisment

publive-image

‘കാളി മാതാവിന്റെ മുമ്പിലെത്താൻ സൗഭാഗ്യമുണ്ടായി. മനുഷ്യകുലം ഇന്ന് കോവിഡ് മൂലം ദുരിതം അനുഭവിക്കുകയാണ്. എല്ലാവരെയും കോവിഡിൽ നിന്ന് മുക്തമാക്കണേ എന്ന് കാളി ദേവിയോട് പ്രാർത്ഥിച്ചു. വസുധൈവ കുടുംബകമാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ. എല്ലാവർക്കു വേണ്ടിയും പ്രാർത്ഥന നടത്തി’ – മോദി പറഞ്ഞു.

ക്ഷേത്രത്തിലെത്തിയ മോദിയെ ആചാരപ്രകാരം അധികൃതർ സ്വീകരിച്ചു. കാളിമേളയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവർ ബംഗ്ലാദേശിൽ എത്തുന്നുണ്ടെന്നും സന്ദർശകർക്കായി ഒരു കമ്യൂണിറ്റി ഹാൾ ആവശ്യമാണെന്നും മോദി പറഞ്ഞു.

pm modi pm modi speaks
Advertisment