Advertisment

അയോധ്യ ; രാജ്യത്ത് ഐക്യം നിലനിര്‍ത്തണം ; അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഒക്ടോബര്‍ 27 ന് മാന്‍ കി ബാത്തില്‍, 2010 ല്‍ അയോധ്യ തര്‍ക്കഭൂമിയെക്കുറിച്ച് അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ ശ്രമങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും തടയിട്ടത് എങ്ങനെയെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഒരു ഏകീകൃത ശബ്ദത്തിന് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഇതു ചൂണ്ടിക്കാട്ടിയത്.

രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബിജെപി, പ്രവര്‍ത്തകരോടും വക്താക്കളോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Advertisment