Advertisment

പാകിസ്ഥാനെ കീഴടക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് 10 ദിവസം മതിയെന്ന് പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തില്‍ പാകിസ്ഥാനെ കീഴടക്കാന്‍ വെറു 10 ദിവസം വരെ മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്ഥാനുമായി യുദ്ധം ആരംഭിച്ചാല്‍ പത്തു ദിവസത്തിനുള്ളില്‍ അവരെ നിലം പൊത്തിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

publive-image

ഇന്ത്യയുമായി ഏറ്റുമുട്ടിയ പാകിസ്ഥാന്‍ മൂന്നു തവണ തോറ്റിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ സംബന്ധിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്യവയേണ് പ്രധാനമന്ത്രിയുടെ പ്രതികരണം. യുവത്വമുള്ള ചിന്തയുടെ ഫലമാണ് ഇന്ത്യയുടെ പുതിയ ശക്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2016-ല്‍ പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണവും പാകിസ്ഥാനെ നിലം പൊത്തിക്കാനാകുമെന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ തീവ്രവാദികളെ അവരുടെ താവളത്തിലെത്തി ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തെ ഓര്‍മപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് ആക്രമണത്തെത്തുടര്‍ന്ന് ആണവശക്തികളായ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു.

1947, 1965, 1971 വര്‍ഷങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായിട്ടുണ്ട്. ഇതു കൂടാതെ 1999-ല്‍ കാര്‍ഗിലിലും യുദ്ധത്തോളമെത്തിയ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, തീവ്രവാദികളെ ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്നും കശ്മീരില്‍ ഇന്ത്യയ്‌ക്കെതിരായി യുദ്ധം നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

narendramodi india prime minister
Advertisment