Advertisment

അമ്മ പച്ചക്കറി വാങ്ങാന്‍ പോയി; ഒന്നരവയസുകാരിയെ ക്രൂരമായി പിഡിപ്പിച്ച് 18 കാരന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: ഒന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം. കുഞ്ഞിന്റെ ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ജബല്‍പൂരില്‍ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ശനിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് യുവാവ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയത്. കുഞ്ഞിനെ വീട്ടിലാക്കി അമ്മ പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടത്.

പുറത്തു നിന്നും തിരിച്ചെത്തിയ അമ്മയാണ് കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിനിരയായ കാര്യം അറിയുന്നത്. കുഞ്ഞ് അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

മാതാവിന്റെ പരാതിയിലാണ് പതിനെട്ടു വയസ്സുള്ള ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

rape case pocso case
Advertisment