Advertisment

രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ അനധികൃതമായി താമസിച്ച ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

ഝാന്‍സി : ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മമൂന്‍ ഷെയ്ഖ്, മിലന്‍ ഷെയ്ഖ്, അസ്ലം ഷെയ്ഖ്, ഫലന്‍ ഷെയ്ഖ്, സിജര്‍ ഷെയ്ഖ്, മുകുള്‍ ഷെയ്ഖ്, മോനു വൈദ് എന്നിവരാണ് അറസ്റ്റിലായത്.

Advertisment

publive-image

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളവരാണ് ഇവര്‍. ബബിനയിലെ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിശോധനക്കിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത് . ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രേഖകളില്ലാതയാണ് ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. നിയമാനുസൃതമല്ലാതെ ഇന്ത്യയില്‍ താമസിച്ചതിനാണ് ഇവര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

police arrest
Advertisment