Advertisment

സേവ് ദി ട്രീ അസോസിയേഷന്‍ നട്ടുപിടിപ്പിച്ച മരച്ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദരാബാദ്: തെലങ്കാനയിലെ ഹുസുരാബാദില്‍ നടന്നത് വിചിത്രമായ അറസ്റ്റ് . സേവ് ദി ട്രീ അസോസിയേഷന്‍ നട്ടുപിടിപ്പിച്ച മരച്ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളാണ് അറസ്റ്റിലായത്‌ . നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ പ്രതിനിധികളാണ് പൊലീസിനെ സമീപിച്ചത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്.

Advertisment

publive-image

എന്നാല്‍ ഇതില്‍ 250 എണ്ണത്തോളം ചെടികള്‍ ആടുകള്‍ തിന്ന് നശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചെടികള്‍ തിന്നു നശിപ്പിക്കുന്നതിനിടെ ഇവര്‍ ആടുകളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ആയിരം രൂപ ഫൈന്‍ വാങ്ങിയ ശേഷമാണ് ആടുകളെ ഉടമസ്ഥന് വിട്ടുനല്‍കിയത്.

ആടുകളെ നഗരത്തില്‍ മേയാന്‍ വിടുകയാണെന്നും ഇതാദ്യമായല്ല നട്ടുപിടിപ്പിച്ച ചെടികള്‍ നശിപ്പിക്കുന്നതെന്നും സംഘടനയുടെ പ്രതിനിധികള്‍ വ്യക്തമാക്കിയതായി ഹുസുരാബാദ് പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

Advertisment