Advertisment

പ്രവാസികളുടെ പ്രശ്നങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസ്; സെക്രട്ടറിയേറ്റ് പടിക്കൽ "നിൽപ്പ്" സമരം നടത്തിയ ഒ ഐ സി സി - ഇൻകാസ് ഗൾഫ് നേതാക്കൾക്കെതിരായ നടപടിയിൽ വ്യാപക പ്രതിഷേധം

New Update

publive-image

Advertisment

തിരുവനന്തപുരം / ജിദ്ദ: കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ അടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളിലെ ഒ ഐ സി സി - ഇൻകാസ് ഭാരവാഹികൾ കഴിഞ്ഞ ജൂൺ പതിനേഴിന് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ നിൽപ്പ് സമരത്തിനെതിരെ പോലീസ് കേസെടുത്തു.

സമരം നടത്തി ഒരുമാസം ആകുന്നതുവരെ ഒരു പരാതിയും ലഭിക്കാതിരുന്നിട്ട് ഇപ്പോൾ എടുത്തിരിക്കുന്ന ഈ കേസുകൾ ബാഹ്യ സമ്മർദ്ദം മൂലമാണെന്നും വരും ദിവസങ്ങളിൽ പ്രവാസ ലോകത്തും ഇതിനെതിരായ പ്രതിഷേധം ഓൺലൈനിലൂടെ സംഘടിപ്പിക്കുമെന്ന് ഓ ഐ സി സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു .

ഗൾഫ് പ്രവാസികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുക , വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകുക പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ ഈടാക്കുന്ന ഫീസ് കുറക്കുക, പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് തരം മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ ജൂൺ പതിനേഴിന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ "നിൽപ്പ്" സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് പോലീസ് കേസ്.

ഗൾഫ് രാജ്യങ്ങളിലെ ഒ ഐ സി സി - ഇൻകാസ് ഭാരവാഹികളായ യു എ ഇ ഇൻകാസ് നാഷ്ണൽ പ്രസിഡണ്ട് മഹദേവൻ വാഴശ്ശേരിയിൽ, ഓ ഐ സി സി ഒമാൻ നാഷ്ണൽ പ്രസിഡണ്ട് സിദിഖ് ഹസ്സൻ, ഒ ഐ സി സി ജിദ്ദ റീജിയണൽ പ്രസിഡണ്ട് കെ ടി എ മുനീർ, ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം, ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറി ശങ്കര പിള്ള കുബളത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പോലീസ് നടപടിയിൽ പ്രതിഷേധം വ്യാപകമാവുകയാണ്. "നിൽപ്" സമരം പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടായിരുന്നെന്നും അതിനു ശേഷം ഒരു മാസം പിന്നിട്ട സമയത്തു കോവിഡ് പ്രോട്ടോകോളുകൾ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പോലീസ് കേസെടുത്തതിത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആണെന്നെണ് ഗൾഫ് രാജ്യങ്ങളിലെ ഒ .ഐ.സി.സി ഇൻകാസ് ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ ആളുകൾ സമരത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നപ്പോൾ കോവിഡ് പ്രോട്ടോകോളുകൾ ലംഘിക്കരുത് എന്ന നിർബന്ധ ബുദ്ധി ഭാരവാഹികൾക്ക് ഉണ്ടയിരുന്നു എന്നതിനാൽ മാത്രം ഇത്തരം ആളുകളെ പിന്തിരിപ്പിക്കുക ആയിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളിൽ ആയി സെക്രട്ടറിയേറ്റ് പടിക്കൽ അടക്കം നടക്കുന്ന നിരവധി സമരങ്ങളിൽ മുഖാവരണം ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും അടക്കമുള്ള നിരവധി സമരങ്ങൾ നടന്നു, ഇപ്പോൾ നടക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ നിലവിലുള്ള ദിവസം കൊച്ചിയിൽ തെരുവ് യുദ്ധം നടന്നു എന്നിട്ടും ആ മന്ത്രിക്കെതിരെ കേസെടുത്തില്ല ഇത്തരം പരസ്യമായ നിയമലംഘനം നടത്തുമ്പോൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന നേരായ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിനെ ചെറുക്കുമെന്ന് ഓ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന യാഥാർഥ്യവും, സർക്കാർ പുറത്തുവിട്ട മരണ കണക്കുകളേക്കാൾ ആയിരങ്ങൾ കോവിഡ് മൂലം മരണപെട്ടു എന്ന കണക്കുകൾ പുറത്തു വന്നതും, പ്രവാസികളുടെ നിരാശ പ്രതിഷേധമായി പുറത്തുവരുന്നതിലുള്ള പകപോക്കലാണ് ഈ കേസെടുപ്പിന് പിന്നിൽ എന്ന് വ്യക്തമാണ്.

വരും ദിവസങ്ങളിൽ പ്രവാസ ലോകത്തും ഇതിനെതിരായ പ്രതിഷേധം ഓൺലൈനിലൂടെ സംഘടിപ്പിക്കും എന്നും ഓ.ഐ.സി.സി - ഇൻകാസ് ഭാരവാഹികൾ അറിയിച്ചു.

NEWS
Advertisment