Advertisment

നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ല; എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവർക്ക് ലഭിച്ചത് ; ജസ്റ്റിസ് കെമാൽ പാഷ

New Update

കൊച്ചി : ഹൈദരാബാദിൽ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയിൽ പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാൽ പാഷ.

Advertisment

publive-image

നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കെമാൽ പാഷ പ്രതികരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നത്.

നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായിരുന്നു അവർക്ക് ലഭിക്കേണ്ടിയിരുന്നത്. അത് വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമായിരുന്നു നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ പ്രതികളുടെ കൈയ്യിൽ ആയുധങ്ങൾ ലഭിക്കാൻ സാദ്ധ്യത കുറവാണ്.

പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടി ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികൾ നമ്മുടെ ചിലവിൽ ജയിലിൽ തടിച്ച് കൊഴുത്ത് കഴിയുന്നതിൽ പരാതിയുള്ളയാളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment