Advertisment

അബോധാവസ്ഥയില്‍ വണ്ടിയോടിച്ചു; പിന്തുടര്‍ന്നെത്തിയ പൊലീസുകാരന്റെ തലയ്ക്ക് മുകളിലൂടെ വെടിവച്ച് വധഭീഷണി മുഴക്കി; കുവൈറ്റില്‍ സ്വദേശിയും കാമുകിയും അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊലീസുകാരന് നേരെ വധഭീഷണി മുഴക്കിയ കുവൈറ്റ് സ്വദേശിയെയും കാമുകിയെയും അറസ്റ്റു ചെയ്തു. അബോധാവസ്ഥയില്‍ വണ്ടിയോടിച്ച ഇയാളെ പൊലീസ് തടഞ്ഞ് നിര്‍ത്തിയതോടെയാണ് സംഭവം.

പൊലീസ് തടഞ്ഞ് നിര്‍ത്തിയതോടെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് വണ്ടിയുമായി മുന്നോട്ടു പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഇയാളെ പിന്തുടര്‍ന്നു. പിന്നീട് ഇയാള്‍ വണ്ടിയോടിച്ച് സ്വന്തം വീട്ടിലെത്തി. പിന്തുടര്‍ന്നെത്തിയ പൊലീസുകാരനോട് ഇയാള്‍ പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തോക്ക് എടുത്ത യുവാവ് പൊലീസുകാരന്റെ തലയ്ക്ക് മുകളിലൂടെ വെടി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തന്നെ പിടികൂടാന്‍ ശ്രമിച്ചാല്‍ വെടിവച്ച് കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ വീണ്ടും തന്റെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് ഫിന്റാസില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെയും കാമുകിയെയും പിടികൂടി. പിടികൂടുമ്പോഴും ഇരുവരും അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment